രാജപുരം:ചുള്ളിക്കരയിൽ ഭക്ഷ്യവിഷബാധ .ചുള്ളിക്കരയിൽട്രസ്റ്റിന് കീഴിലുള്ള സ്ഥാപനത്തിലെ വിദ്യാർഥികൾക്കാണ്ഭക്ഷ്യ വിഷബാധയുണ്ടായത് . സ്ഥാപനത്തിൽ വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന 21 വിദ്യാർഥികൾപനിയും ചർദ്ദിയും വയറിളക്കവും മൂലം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
ആതിര (18), അഭിരാമി (26), ഡിൽന (18), ശ്രീജിത്ത്(19), ഗോകുൽ(18), അഭിനവ് (17), അനുശ്രി (18) എന്നിവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നോഡൽ ഏൻസിയായി പ്രവർത്തിക്കുന്ന എജുക്കേഷൻ ട്രസ്റ്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ താമസിച്ചു പഠിക്കുകയാണ്.
തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
0 Comments