കാഞ്ഞങ്ങാട്:പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലി കൃപേഷ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. സുരേന്ദ്രൻ എന്ന് വിഷ്ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെ സിബിഐ അന്വേഷണ സംഘം തലവനും ഡി.വൈ.എസ് പി യുമായ അനന്തകൃഷ്ണനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും കാസർകോട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് കേസിൽ സി പി എം നേതാക്കൾ ഉൾപ്പെടെ നേരത്തെ അറസ്റ്റിലായിരുന്നു. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് വിവിധ വാഹനങ്ങളിലെത്തിയ സംഘം ഇരട്ടക്കൊലപാതകം നടത്തിയത്. സംസ്ഥാന സർക്കാർ എതിർത്തെങ്കിലുംസിബിഐ അന്വേഷണത്തെ നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു.
0 Comments