കാഞ്ഞങ്ങാട് : ഇന്ത്യൻ സീനിയർ ചേംബർ കാഞ്ഞങ്ങാട് ലീജിയൺ ആഭിമുഖ്യത്തിൽ മൂലക്കണ്ടം പകൽ വീട്ടിലെ വയോ ജനങ്ങളോടൊപ്പം ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു.സീനിയർ ചേംബർ പ്രസിഡണ്ട് എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ക്രിസ്മസ് കേക്ക് മുറിക്കലും നടന്നു. സീനിയർ ചേംബർ മുൻ പ്രസിഡണ്ട്എൻ. ആർ പ്രശാന്ത് ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകി.വാർഡ് മെംബർ മാരായ കെ. കൃഷ്ണൻ മാസ്റ്റർ, കെ മീന, കുടുംബശ്രീ എ.ഡി.എസ്.മെമ്പർ ടി.വി പത്മിനി, സാമൂഹ്യ പ്രവർത്തകരായ ഗിനീ ഷ് കാരക്കുഴി, എം. പുരുഷോത്തമൻ, ദേവി രവീന്ദ്രൻഎന്നിവർ സംസാരിച്ചു സി.ബാലകൃഷ്ണൻ സ്വാഗതവും സിസ്റ്റർ ജയആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വയോജനങ്ങളുടെയും മറ്റുള്ളവരുടെയും വിവിധ കലാപരിപാടികളും നടന്നു
0 Comments