കാഞ്ഞങ്ങാട്:ആവേശോജ്ജ്വലമായ മുസാബഖ- 2021 പരിസമാപ്തി കുറിച്ചപ്പോൾ
പെൺകുട്ടികളുടെ വിഭാഗത്തിൽ കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന മദ്രസഓവറോൾ കിരീടം ചൂടി
രണ്ട് ദിവങ്ങളിലായി ബല്ലാക്കടപ്പുറം ഹിദായത്തുല്‍ ഇസ്ലാം മദ്രസ ( മര്‍ഹൂം അത്തിപ്പറ ഉസ്ദാത് നഗര്‍ ) അങ്കണതത്തില്‍ നടന്ന കാഞ്ഞങ്ങാട് റൈഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക് കലാമേളയിൽ പെൺ കുട്ടികളുടെ വിഭാഗത്തിൽ കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന മദ്രസ്സ ഓവറോള്‍ ചാമ്പ്യന്‍മാരായി. സമാപന സമ്മേളനത്തില്‍ വിജയിക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാഞ്ഞങ്ങാട് റൈഞ്ച് പ്രസിഡണ്ട് സുലൈമാന്‍ ഫൈസി കരുവഞ്ചാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം സമസ്ത ജില്ല ഉപാദ്ധ്യക്ഷന്‍ എം. മൊയ്തു മൗലവി ഉല്‍ഘാടനം ചെയ്തു. ബല്ലാക്കടപ്പുറം ഖത്തീബ് സൂപ്പി ബാഖവി പ്രാര്‍ത്ഥനയ്ക്കും, അബ്ദുറസാഖ് മൗലവി ബല്ലാക്കടപ്പുറം ഖിറാഅത്തിനും നേതൃത്വം നല്‍കി. ഉസ്മാന്‍ ഫൈസി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തി.
യു കെ.കുഞ്ഞഹമ്മദ് ബല്ലാക്കടപ്പുറം,അബ്ദുള്‍ കരീം അശ്‌റഫി, എ.വി. ഉമര്‍ മൗലവി,ഉബൈദ് മൗലവി പുല്ലൂര്‍,അബൂബക്കര്‍ മൗലവി മീനാപ്പീസ്,അബ്ദുനാസര്‍ ദാരിമി, സ്വാദിഖ് ഹുദവി,അബ്ദുന്നാസര്‍ അസ്ഹരി ജഅഫര്‍ അന്‍സാരി,കുഞ്ഞഹമ്മദ് മാസ്റ്റര്‍, എ.കെ. നസീര്‍, അബ്ദുല്‍ ഗഫൂര്‍ സഅദി, റിയാസ് റഹ്മാനി, ശഫീഖ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
ശിഹാബ് മാസ്റ്റര്‍ സ്വാഗതവും,ഉമര്‍ മൗലവി തൊട്ടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments