കാഞ്ഞങ്ങാട് നഗരസഭയിൽ ജീവനക്കാരും ജനപ്രതിനിധികളും തമ്മിൽ നല്ല സഹകരണമാണെന്നും നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർക്ക് തികഞ്ഞ പിൻതുണയും നൽകുന്നുവെന്നും അഴിമതിക്കെതിരെ ഭരണ സമിതിയെടുക്കുന്ന തീരുമാനത്തോടൊപ്പം സംഘടനയുണ്ടാവുംമെന്നും കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കാഞ്ഞങ്ങാട് നഗരസഭ യൂണിറ്റ് യോഗം അറിയിച്ചു.തെറ്റു ചെയ്യുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമ്പോൾ സംഘടന ഭരണ സമിതിയോടപ്പം നിലകൊള്ളുമെന്നും യോഗം തീരുമാനിച്ചു.യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ വേണുഗോപാലൻ, ജില്ലാ പ്രസിഡൻ്റ് ടി.വി.രാജേഷ് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ദീപാ ദീവൈ അധ്യക്ഷതയും സെക്രട്ടറി എം.രാകേഷ് സ്വാഗതവും പറഞ്ഞു.
ഭരണപക്ഷ തീരുമാനത്തോടെ കഴിഞ്ഞ ദിവസമുണ്ടായ നാടകീയ സംഭവങ്ങളിൽ ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥർ പൂർണമായി ഒറ്റപ്പെട്ടു.ചെയർപേഴ്സൻ കെ.വി.സുജാത ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ യോഗം ചേർന്നാണ് യൂണിയൻ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞത്.
0 Comments