കാഞ്ഞങ്ങാട്: എണ്ണപ്പാറ മൊയോളം കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന യുവാവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതില്ലെന്ന് കോടതി. സംഭവത്തിൽ സംശയിക്കുന്ന പാണത്തൂർ സ്വദേശി ബിജു പൗലോസിനെ 48നുണപരിശോധനയ്ക്ക് വിധേയനാ ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ നൽകിയ ഹരജിയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) തള്ളിയത്. കോടതി നിർദേശം പൊലീസിന് തിരിച്ചടിയായി. ഡിവൈ.എസ്.പി നൽകിയ ഹർജിയെ തുടർന്ന് ബിജു പൗലോസിനോട് കോടതിയിൽ ഹാജരാവാൻ കോടതി നിർദേശിച്ചിരുന്നു. . കഴിഞ്ഞദിവസം ഹാജരായി നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. ബിജു പൗലോസിനു വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ് ആദ്യം കോടതിയിൽ ഹാജരായി ബിജു നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്നറിയിച്ചത്. എന്നാൽ ബിജു പൗലോസ് നേരിട്ട് സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് ബിജു പൗലോസ് സത്യവാങ്മൂലം നൽകുകയായിരുന്നു. ഇതിൻ്റെ തീരുമാനമെടുക്കാനായി കോടതി രണ്ട് തവണ വാദം കേൾക്കൽ മാറ്റിയിരുന്നു. ഇന്നലെയാണ് നുണപരിശോധന വേണ്ടെന്ന് നിർദേശം നൽകിയത്. പത്തര കൊല്ലം മുമ്പാണ് 18 കാരിയായ രേഷ്മയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും സംശയിച്ചിരുന്ന ബിജു പൗലോസ് അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കാത്ത തുടർന്നാണ് നുണപരിശോധനാനുമതി തേടിയത്. രേഷ്മയെ എറണാകുളത്തെ ക്ക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അതേ സമയം അന്വേഷണം ഊർജിതമാക്കുമെന്ന് ഡി.വൈ.എസ്.പി.സി.കെ.സുനിൽകുമാർ പറഞ്ഞു.ആരോപണ വിധേയൻ നുണപരിശോധനക്ക് വിസമ്മതിച്ചത് പോലീസ് ഗൗരവത്തിൽ കാണുന്നു
0 Comments