കാഞ്ഞങ്ങാട്:ആവിയിൽ 38-ാം വാർഡ് മുസ്ലീം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ആവിയിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ വനിത സംഗമം സംഘടിപ്പിച്ചു.വനിതാ ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് നസീമ ടീച്ചർ ഉദ്ഘാടനംചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ: ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ റസിയ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ ഹമീദ്, മുൻസിപ്പൽ വനിതാ ലീഗ് പ്രസിഡണ്ട് ടി.കെ.സുമയ്യ, നഗരസഭാ കൗൺസിലർ ആയിഷ അഷ്റഫ് ,ആവിയിൽ ശാഖ വനിതാ പ്രസിഡണ്ട് ൈഎസുആവിയിൽ, ഹൊസ്ദുർഗ് ബാങ്ക് ഡയറക്ടർ സബീന ഹനീഫ എന്നിവർ പ്രസംഗിച്ചു.
0 Comments