കാഞ്ഞങ്ങാട്: കുപ്പി കഷണം കൊണ്ട് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാട്ടെ സുകുമാര (52 ) നെ എസ്.ഐ കെ പി സതീഷാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ശ്യാമളയെ (42) യെയാണ് കുപ്പി നിലത്തടിച്ച് പൊട്ടിച്ചതിനു ശേഷം കുത്തി പരിക്കേൽപ്പിച്ചത്. കൈക്ക് പരിക്കേറ്റ ശ്യാമളയെ ജില്ലാ ആസ് പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം.നരഹത്യാശ്രമത്തിനാണ് കേസ്.സുകുമാരനെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി
0 Comments