കാഞ്ഞങ്ങാട്: ഭർത്താവുമായി പിണങ്ങി അർദ്ധരാത്രി വീടുവിട്ടിറങ്ങിയ 55 കാരി ഒരു രാത്രിയും പകലും കഴിച്ചുകൂട്ടിയത് റബ്ബർ തോട്ടത്തിൽ. കോളിച്ചാൽ മാട്ട കുന്നിലെ ഭർതൃമതയാണ് വീടുവിട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് കാണാതായത്. ഇവരുടെ വീടിൻ്റെ കട്ടില വെക്കൽ ചടങ്ങ് നടന്നിരുന്നു. ഇത് കഴിഞ്ഞതിനുശേഷമാണ് ഭർത്താവുമായി വാക്ക് തർക്ക മുണ്ടായത്. രാത്രിയും തർക്കം തുടർന്നു. അതിനിടെയാണ് ഇവർ വീടുവിട്ടിറങ്ങിയത്. വിവരമറിഞ്ഞ് നാട്ടുകാരും പൊതുപ്രവർത്തകരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്തെ നൂറിലേറെ കിണറുകളിൽ പരിശോധന നടത്തി. ഒരു സൂചനയും ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് സന്ധ്യയോടെ വീട്ടമ്മ തിരിച്ചെത്തുന്നത്.
0 Comments