പാണത്തൂർ: പാണത്തൂർ പരിയാരത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവരെ തിരിച്ചറിഞ്ഞു. പാണത്തൂർ കുണ്ടു പള്ളിയിലെ ബാബു, നാരായണൻ, മോഹനൻ, വെങ്കപ്പൂ എന്നിവരാണ് മരിച്ചത്. അനീഷ്, വേണുഗോപാലൻ, വിജയൻ എന്നിവർക്ക് സാരമായി പരിക്കുണ്ട്. ഇന്ന് വൈകുന്നേരം കല്ലപള്ളിയിൽ നിന്നും പാണത്തൂരിലേക്ക് മരം കയറ്റി വരുമ്പോൾ പരിയാരം ഇറക്കത്തിലാണ് നിയന്ത്രണംവിട്ട ലോറി മറിഞ്ഞത്. ലോഡിങ്ങ് തൊഴിലാളികളാണ് മരിച്ചത്. മരത്തടികൾ ക്കിടയിൽ പെട്ട ഇവരെ നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഇവരിൽ മൂന്ന് പേരെ പൂടങ്കല്ല് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഒരാൾ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു വരുന്ന വഴിയാണ് മരിച്ചത്.
0 Comments