സപ്ലൈകോ മേളയിലെ ഉല്പന്നങ്ങൾ വാങ്ങൂ
5000 രൂപ സമ്മാനം നേടാം
കൊച്ചി: സപ്ലൈകോ നടത്തുന്ന ക്രിസ്മസ് -പുതുവത്സര മേളയിൽ ഒറ്റത്തവണ ഏറ്റവും കൂടുതൽ തുകയ്ക്ക് സപ്ലൈകോ ഉല്പന്നങ്ങൾ വാങ്ങുന്ന സ്ത്രീയ്ക്കും പുരുഷനും 5000 രൂപ ക്യാഷ് പ്രൈസ് നൽകുന്നു. ഡിസം 18 മുതൽ 2022 ജനുവരി അഞ്ചുവരെയുള്ള കാലയളവിൽ മാവേലി സ്റ്റോർ, മൊബൈൽ മാവേലി, അപ്നാ ബസാർ, സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ ,ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് വാങ്ങുവർക്കാണ് ക്യാഷ് പ്രൈസ് ലഭിക്കുക. സംസ്ഥാന തലത്തിൽ രണ്ടു പേർക്കാണ് പ്രൈസുള്ളത്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ബില്ലിലുണ്ടാകും. സമ്മാനർഹർ സമ്മാനം കൈപ്പറ്റാനെത്തുമ്പോൾ ഒറിജിനൽ ബില്ലും സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയും സമർപ്പിക്കണമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.
0 Comments