പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബർ 21ന് ചൊവ്വാഴ്ച വൈകിട്ട് 3.30ന് നടക്കും. കേരള സർവ്വകലാശാല പെരിയ ക്യാമ്പസ്സിൽ പ്രത്യേകം തയ്യാറാക്കിയ വേദിയില് നടക്കുന്ന പരിപാടിയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംബന്ധിക്കും. വൈസ് ചാൽസലർ അധ്യക്ഷത വഹിക്കും. രജിസ്ട്രാർ ഡോ. എന്.സന്തോഷ് കുമാർ, പരീക്ഷാ കൺട്രാേളർ, ഡോ.എം. മുരളീധരൻ നമ്പ്യാർ, സർവ്വകലാശാലയുടെ കോർട്ട് അംഗങ്ങൾ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കമ്മറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഡീനുമാർ, വകുപ്പുമേധാവികൾ, അധ്യാപകർ, തുടങ്ങിയവർ സന്നിഹിതരാകും. വലിയ സുരക്ഷാ പരിശോധനയാണ് പൂർത്തിയായത്.
2018-2020 ബാച്ചിന്റെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 742 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. 29 പേർക്ക് ബിരുദവും 652 പേർക്ക് ബിരുദാനന്തരബിരുദവും 52 പേർക്ക് പി.എച്ച്.ഡി. ബിരുദവും ഒൻപത് പേർക്ക് പിജി ഡിപ്ലോമാ ബിരുദവും നൽകി ആദരിക്കും. വിവിധ വകുപ്പുകളും വിദ്യാർത്ഥികളുടെ എണ്ണവും ബയോകെമിസ്ട്രി മോളിക്യുലാർ ബയോളജി 25, കെമിസ്ട്രി 29, കമ്പ്യൂട്ടർ സയൻസ് 22, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ 37, എക്കണോമിക്സ് 35, എജ്യുക്കേഷന് 40, എബിയോണ്മെന്റ് സയൻസ് 28, ജിനോമിക് സയന്സ് 27, ജിയോളജി 29, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ 27, ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക “സ് 29, ഇന്റർനാഷണൽ റിലേഷൻസ് (യുജി) 29, ലോ 23, ലിംഗ്വിസ്റ്റിക്സ് 29, മലയാളം 30, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ് 35, ഫിസിക്സ് 23, പ്ലാന്റ് സയൻസ് 29, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് പോളിസി സ്റ്റഡീസ് 36, പബ്ലിക് ഹെൽത്ത് ആന്റ് കമ്യൂണിറ്റി മെഡിസിൻ 23, സോഷ്യൽ വർക്ക് 35. യോഗ സ്റ്റഡീസ് 31, സുവോളജി 30, പിജി ഡിപ്ലോമ ഇൻ യോഗ 9, ഗവേഷണം 52. പാസ് ഉള്ളവർക്ക് മാത്രമാകും പങ്കെടുക്കാൻ അനുമതി. 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ആർടിപിസിആർ നെഗറ്റീവ്സർട്ടിഫിക്കറ്റ് വേണം. രണ്ടരക്ക് എത്തിച്ചേരണം. പത്രസമ്മേളനത്തിൽ രജിസ്ട്രാർ ഡോ.എൻ.സന്തോഷ് കുമാർ, രജിസ്ട്രാർ കൺട്രാളർ ഓഫ് എക്സാമിനേഷൻ ഡോ.എം.മുരളീധരൻ നമ്പ്യാർ, ഡീൻ അക്കാദമിക് ഡോ.അമൃത് ജി കുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ കെ.സുജിത്ത്, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മറ്റി കൺവീനർ ഡോ.ടി.കെ. അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments