കാഞ്ഞങ്ങാട്: ഒരു ഭാഗത്ത് ചിലർ വിവാഹം കൊടുമ്പിരികൊള്ളുന്ന ആഘോഷമാക്കുമ്പോൾ ബല്ലാകടപ്പുറം വട കരമുക്കിലെഇബ്രാഹീം ബിസ്മി തന്റെ മകൾ ഇസ്രത്തിന്റെ വിവാഹം വീൽ ചെയറിൽ തളച്ചിട്ടവരുടെ സന്തോഷം നൽകുന്ന മംഗളകർമ്മമാക്കി. മകൾ ഇസ്രത്തിന്റെ വിവാഹം വേറിട്ട താക്കിയ ഇബ്രാഹീമിന്റെ നല്ല മനസ്സിന് കൈയ്യടിക്കാം.
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കാസർകോട് ജില്ല, 'ഇബ്രാഹിം ബിസ്മി യുടെയും നേതൃത്വത്തിൽ വിവാഹാഘോഷത്തോടൊപ്പം നടന്ന കുടുംബ സംഗമം നവ്യാനുഭവമായി.
മകൾ ഇസ്രത്തിൻ്റെ വിവാഹത്തോടനുബന്ധിച്ച് കുടുംബ സംഗമം ഇബ്രാഹിം ബിസ്മിയുടെ ഭവനത്തിലാണ് നടന്നത്.. കേരളത്തിലെ 14 ജില്ലയിലെയും വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരായ വ്യക്തികളെയും കുടുംബത്തെയും ചടങ്ങിലേക്ക് ക്ഷണിച്ചു ക്ഷണം ലഭിച്ച ഒട്ടുമിക്കവരും ചടങ്ങിനെത്തിയത്ത കുടപ്പിറപ്പായി മാറിയ വീൽ ചെയറുമായായിരുന്നു. ജീവിതം തളച്ചിട്ട വീൽചെയറിൽ കഴിയുന്ന സുഹൃത്തുക്കളെ സമൂഹത്തിൻറെ ഉന്നതിയിലേക്ക് കൈപ്പിടിച്ചുയർത്താൻ അവരുടെ തണലായി സുഹൃത്തായി പ്രവർത്തിച്ച ഇബ്രാഹിം ബിസ്മിയുടെ
0 Comments