Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഭിക്ഷാടക സ്ത്രിയിൽ നിന്ന് രണ്ട് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു, തട്ടികൊണ്ട് വന്നതെന്ന് സംശയം

കാഞ്ഞങ്ങാട്: കുട്ടികളെ ഉപയോഗിച്ച് നഗരത്തിൽ ഭിക്ഷാടനം.  കുട്ടികളുൾപ്പെടെ മൂന്നു പേരെ   പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് പിന്നിൽ വൻ മാഫിയയാണെന്ന് സംശയം. കസ്റ്റഡിയിലായവരെ മഹിളാ മന്ദിരത്തിലേക്കയച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി ബാലകൃഷ്ണൻ, ഇൻസ്പെക്ടർ കെ. പി ഷൈൻ, എസ്.ഐ  കെ. പി സതീഷ്  എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഭിക്ഷാടന സംഘത്തെ പിടികൂടിയത്. തമിഴ്നാട് സ്വദേശിനി മല്ലിക (55) കൂടെയുണ്ടായിരുന്ന 15 വയസുകാരി, എട്ടു വയസുകാരൻ എന്നിവരാണ് ഭിക്ഷാടനത്തിലേർപ്പെട്ടത്. നഗരത്തിൽ ഭിക്ഷാടനം വ്യാപകമാകുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡിവൈ.എസ്. പി യുടെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തിയത്.  കൂടെയുണ്ടായിരുന്നത് ഇവരുടെ മക്കളാണെന്നാണ് പറഞ്ഞത്.  ചൈൽഡ് ലൈൻ  സഹായത്തോടെ സംഘത്തെക്കുറിച്ച് അന്വേഷിക്കും. ഇവർക്ക് പിന്നിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും. പൊലിസ് കണ്ടെത്തിയ സ്ത്രീക്കെതിരെ കാസർകോട്ട് നേരത്തെ പോലിസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിനാണ് കേസ്. കോടതിക്ക്അ റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണം നടക്കുന്നു പോലീസ് നടപടി ശക്തമാക്കിയതോടെ ഭിക്ഷാടകർ ഉൾവലിഞ്ഞു തുടങ്ങിയിട്ടുണ്ട്.
Reactions

Post a Comment

0 Comments