Ticker

6/recent/ticker-posts

ഹൊസ്ദുർഗ് കോടതിയിൽ ഫയലുകൾക്കിടയിൽ പാമ്പ്

കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്കുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ഫയലുകൾ സൂക്ഷിക്കുന്ന ഭാഗത്ത് ഫയലുകൾ പരിശോധിക്കുന്നതിനിടെയാണ് വലിയ പാമ്പിനെ കണ്ടത് ഫയലുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിൽ  കയറിയ പാമ്പിനെ പിടികൂടാൻ ജീവനക്കാർ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല നൂറുകണക്കിന് വരുന്ന ഫയൽക്കൂട്ടങ്ങൾക്ക് ഇടയിലേക്ക് പാമ്പ് ഇഴത്തുകയറിയതിനെ തുടർന്ന് പാമ്പിനെ കണ്ടെത്താനായില്ല ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ഏറെ അന്വേഷിച്ചെങ്കിലും പാമ്പിന്റെപൊടിപോലും കിട്ടിയില്ല ചേര ഇനത്തിൽപ്പെട്ട പാമ്പാണെന്ന് ചിലർ പറഞ്ഞതോടെ ജീവനക്കാർക്ക് അല്പം ആശ്വാസമായി വിവരമറിഞ്ഞ് രണ്ട് പാമ്പ് പിടുത്തക്കാർ കോടതിയിലെത്തിയെങ്കിലും നൂറുകണക്കിനു ഫയലുകൾ മുഴുവന് പുറത്തേക്ക് മാറ്റേണ്ടിവരുമെന്നതിനാൽ ഉദ്യമംനടത്താതെ പാമ്പ് പിടുത്തക്കാർ തിരിച്ചു പോവുകയായിരുന്നു ഫയലുകൾക്കിടയിൽ നിന്നും പാമ്പ് സ്വമേധയാ പുറത്തേക്ക് ഇഴഞ്ഞു പോകു മെന്നപ്രതീക്ഷയിലാണ് ജീവനക്കാർ
ആഴ്ചകൾക്ക് മുൻപ് കോടതി പരിസരത്ത് പാർക്ക് ചെയ്ത ജീവനക്കാരന്റെ സ്ക്കൂട്ടറിനുള്ളിൽ പാമ്പ് കയക്കൂടിയിരുന്നു.
Reactions

Post a Comment

0 Comments