Ticker

6/recent/ticker-posts

ബി.ജെപി-എസ് ഡി പി ഐ നേതാക്കളു ടെ കൊല: ആലപ്പുഴ പോലീസ് വലയത്തിൽ

കാഞ്ഞങ്ങാട്:എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊന്ന തോടെ ആലപ്പുഴ നടുങ്ങി.പോലിസ് കടുത്ത ജാഗ്രതയിലാണ് ഒമ്പി സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ന​ഗര പരിധിയിലാണ് സംഭവമുണ്ടായത്. ഇന്നലെ നടന്ന കൊലപാതകത്തിന്റെ പ്രത്യാക്രമണമാണ് ഇതെന്ന് ആര്‍എസ്‌എസ് ആരോപിച്ചു.
  എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബി ജെ പി നേതാവിന്റെ കൊല ഷാനിനെ കാറില്‍ എത്തിയ സംഘം പിന്നില്‍ നിന്ന് വന്നിടിച്ചുവീഴ്ത്തിയാണ് വെട്ടിയത്. ശരീരമാസകലം വെട്ടേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആര്‍എസ്‌എസ്സാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു.
Reactions

Post a Comment

0 Comments