Ticker

6/recent/ticker-posts

പെരിയഇരട്ട കൊലപാതക കേസിൽ സിപിഎം പങ്ക് കൂടുതൽ വ്യക്തമായി: യൂത്ത് കോൺഗ്രസ്സ്

കാഞ്ഞങ്ങാട്:ശരത് ലാലിന്റെയും കൃപേഷിന്റെയും ഇരട്ട കൊലപാതക കേസിൽ സിബിഐ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടയുള്ള അഞ്ചു  പേരെ കൂടി അറസ്റ്റ് ചെയ്തതോടുകൂടി കുറ്റകൃത്യത്തിൽ സിപിഐഎം നേതൃത്വത്തിന്റെ പങ്ക് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ. ഇപ്പോൾ അറസ്റ് ചെയ്തവരുടെ പേരുകൾ തുടക്കം മുതൽ പറഞ്ഞിരുന്നെങ്കിലും കൊലപാതകത്തിൽ ഇവരുടെ പങ്ക് പകൽ പോലെ വ്യക്തമായിട്ടും ലോക്കൽ പൊലീസോ ക്രൈം ബ്രാഞ്ചോ ഇവരെ കേസിൽ ഉൾപെടുത്താതെ സംരക്ഷിക്കുകയായിരുന്നു.ഉന്നതരെ സിപിഐഎം നേതൃത്വം ഉൾപ്പെടെ ഇനിയും പലരും പ്രതിയാകാനുണ്ടെന്നും അവർ കൂടി വൈകാതെ തന്നെ അറസ്റ്റിലാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പ്രദീപ്കുമാർ കൂട്ടിച്ചേർത്തു.
Reactions

Post a Comment

0 Comments