Ticker

6/recent/ticker-posts

സി പി എം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം തുടങ്ങി, മൽസര സാധ്യത

കാഞ്ഞങ്ങാട്‌  
കാഞ്ഞങ്ങാട്‌ സിപിഐഎം  എരിയാസമ്മേളനത്തിന്‌ തുടക്കം.  
ഇട്ടമ്മൽ ടി കുഞ്ഞിരാമൻ മാസ്‌റ്റർ നഗറിൽ മുതിർന്ന നേതാവ്‌  എ കെ  നാരായണൻ പതാക ഉയർത്തിയതോടെയാണ്‌ രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്‌ തുടക്കമായത്‌. സിപിഐഎം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു . എ കൃഷ്‌ണൻ താൽക്കാലിക അധ്യക്ഷനായി. മുലകണ്ടം പ്രഭാകരൻ രക്‌തസാക്ഷിപ്രമേയവും ടി വി കരിയൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.സംഘാടകസമിതി ചെയർമാൻ എം പൊക്ലൻ സ്വാഗതം പറഞ്ഞു. കെ ടി കുഞ്ഞുമുഹമ്മദ്‌, പ്രീയേഷ്‌കാഞ്ഞങ്ങാട്‌,   ശിവജിവെള്ളിക്കോത്ത്‌  സുനുഗംഗാധരൻ, എ കൃഷ്‌ണൻ, എന്നിവരടങ്ങിയ പ്രസിഡീയവും കെ രാജ്‌മോഹനൻ, എം പൊക്ലൻ, പി നാരായണൻ, മൂലകണ്ടംപ്രഭാകരൻ എന്നിവരടങ്ങിയ സ്‌റ്റിയറിംഗ്‌ കമ്മറ്റിയുമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌.   ദേവീരവീന്ദ്രൻ(റജിസ്‌ട്രേഷൻ)  കെ വി രാഘവൻ(മിനുട്‌സ്‌)  പി കെ നിഷാന്ത്‌(പ്രമേയം) കെ സബീഷ്‌(ക്രഡൻഷ്യൽ) എന്നിവർ കൺവിനർമാരായി വിവിധ സബ്ബ്‌കമ്മറ്റികളും പ്രവർത്തിക്കുന്നു . സെക്രട്ടറി കെ രാജ്‌മോഹൻ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിന്മേൽ  ഗ്രുപ്പുചർച്ചയും പൊതുചർച്ചയും ബുധനാഴ്‌ച രാത്രി പൂർത്തിയായി. നാളെ നടക്കുന്ന പുതിയ ഏരിയാ കമ്മിറ്റിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും ഏരിയ സെക്രട്ടറി സ്ഥാനത്തേക്കും മൽസരത്തിന്ല്ലാ സാധ്യത തെളിഞ്ഞു. രാത്രി സമവായമുണ്ടായില്ലെങ്കിൽ മൽസരമുണ്ടാകാനാണ്സാധ്യത ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ , സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ , ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജനാർദനൻ, വി കെ രാജൻ, സാബുഎബ്രഹാം , ജില്ലാകമ്മറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, വി വി രമേശൻ, എം വി കൃഷ്‌ണൻ, കെ കുഞ്ഞിരാമൻ, കെ മണികണഠൻ, എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഡോ സികെ നാരായണ പണിക്കരും സന്തോഷ്‌ കാറ്റാടിയും രചിച്ച്‌  റീജിത്ത്‌ വെള്ളിക്കോത്ത്‌ സംഗീതം നൽകി രജ്‌ഞിത്ത്‌ വെള്ളിക്കോത്ത്‌, വി പി പ്രശാന്ത്‌, ഗോകുൽ അമ്പലത്തറ, ജിഷ്‌ണു, ജിതിൻകുമാർ, സി 8ഷിത, ശ്രീലക്ഷഎച്ച്‌ കുഞ്ഞമ്പു എംഎൽഎ , ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജനാർദനൻ, വി കെ രാജൻ, സാബുഎബ്രഹാം , ജില്ലാകമ്മറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, വി വി രമേശൻ, എം വി കൃഷ്‌ണൻ, കെ കുഞ്ഞിരാമൻ, കെ മണികണഠൻ, എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഡോ സികെ നാരായണ പണിക്കരും സന്തോഷ്‌ കാറ്റാടിയും രചിച്ച്‌  റീജിത്ത്‌ വെള്ളിക്കോത്ത്‌ സംഗീതം നൽകി രജ്‌ഞിത്ത്‌ വെള്ളിക്കോത്ത്‌, വി പി പ്രശാന്ത്‌, ഗോകുൽ അമ്പലത്തറ, ജിഷ്‌ണു, ജിതിൻകുമാർ, സി 8ഷിത, ശ്രീലക്ഷമി വാരിക്കാട്ട്‌, അപർണാ മഡിയൻ, മജ്ഞിഷപാലക്കി,ശിവപ്രീയ, ആതിര എന്നിവരടങ്ങിയ ഗായകസംഘം ആലപിച്ച സ്വാഗത ഗാനത്തോടെയാണ്‌സമ്മേളനനടപടികൾ ആരംഭിച്ചത്‌. വ്യാഴാഴ്‌ച ചർച്ചകൾക്കുള്ള മറുപടി, എരിയാ കമ്മറ്റിയെ  തെരഞ്ഞടുക്കൽ, ജില്ലാ സമ്മേളനപ്രതിനിധികളെ തെരഞ്ഞടുക്കൽ, ക്രഡൻഷ്യൽ കമ്മറ്റിറിപ്പോർട്ട്‌ അവതരണം, പ്രമേയങ്ങൾ , പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും .
Reactions

Post a Comment

0 Comments