ചട്ടഞ്ചാൽ: ബെണ്ടിച്ചാൽ നിസാമുദ്ദീൻ നഗറിൽ കണ്ടെത്തിയ അസ്ഥികൂടം വളപട്ടണം സ്വദേശിയുടെതാണെന്ന് സംശയിക്കുന്നു. വളപട്ടണത്തെ മധുവിൻ്റെതാതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഈ പ്രദേശങ്ങളിൽ ജോലി ചെയ്തു വന്നിരുന്നയാളാണെന്നും സംശയമുണ്ട്. നീർച്ചാലിൽ ഒരു അദ്ധ്യാപകൻ്റെ വീട്ടുപറമ്പിൽ ജോലി ചെയ്തിരുന്നതായും സംശയമുണ്ട്. ജോലിക്കിടയിൽ കുറച്ചധികം പണം ആവശ്യപ്പെട്ടിരുന്നു. ഈ പണം അധ്യാപകൻ നൽകിയിരുന്നു. മൃത ദേഹാവശിഷ്ടത്തിനടുത്തു നിന്ന് കണ്ടെത്തിയ വസ്ത്രത്തിൽ നിന്നും 20,000 രൂപയും ലഭിച്ചിരുന്നു. അധ്യാപകൻ നൽകിയ പണമാണിതെന്നും സംശയിക്കുന്നു. അതിനിടെ മധുവിൻ്റെ മകൻ കാസർകോട് ഭാഗത്ത് ജോലി ചെയ്തു വരുന്നതായും വിവരമുണ്ട്. ഇത്തരമൊരാൾ കാസർകോട് ഭാഗത്ത് ജോലി ചെയ്തു വരുന്നുണ്ടെങ്കിൽ മേൽപ്പറമ്പ് പൊലീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ ടി. ഉത്തമദാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
0 Comments