കാഞ്ഞങ്ങാട്: കൂടപ്പിറപ്പിനെ പോലെ കരുതിയ ടർക്കി കോഴിയെ കള്ളന്മാർ കൊണ്ട് പോയപ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ പന്ത്രണ്ടുകാരൻ ജില്ലാ പോലീസ് ചീഫിനെ നേരിട്ട് വിളിച്ച് പരാതി പറഞ്ഞു പരാതി. ലഭിച്ചയുടൻ കേസെടുത്തു ടർക്കി കോഴിയെ കണ്ടെത്തുവാൻ ജില്ലാ പൊലീസ് ചീഫ് നിർദേശംനൽകി. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മൗവേനിയിലെ ജോർജുകുട്ടിയുടെ മകൻ അബ്രഹാം മജോ യാ
ണ് ടർക്കി കോഴിയെ അരുമയായി വളർത്തിയിരുന്നത്. രണ്ട് ടർക്കികോഴികളെയാണ് വളർത്തിയിരുന്നത്. ഇതിൽ പൂവനെയാണ് കടത്തിക്കൊണ്ടു പോയത്. 12 കിലോയിലധികം തൂക്കം വരുന്ന കോഴിക്ക് 8500 രൂപ വില വരും. ഇവയെ കണ്ടെത്തി തരണമെന്ന അപേക്ഷയുമായാണ് ഈ 12 കാരൻ ജില്ലാ പോലീസ് ചീഫിനെ നേരിട്ട് വിളിച്ചത്. ലോക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസിൽ പഠിച്ചിരുന്ന മക്കൾ പൂർണമായും ഫോണിന് അടിമപ്പെടാതിരിക്കാൻ വേണ്ടിയാണ് പക്ഷികളെ വാങ്ങിക്കൊടുത്ത് അവയുടെ പരിചരണം മക്കളെ ഏൽപ്പിച്ചത്. 5 മക്കളാണ് ജോർജിനുള്ളത്.ഈ പക്ഷികളുടെ കൂട്ടത്തിലാണ് ടർക്കിയെയും വാങ്ങിയത് ഇതിൽ ഒന്നിനെ നഷ്ടപ്പെട്ടതോടെയാണ് അബ്രഹാം മജോ സങ്കടത്തിലായത്.
0 Comments