Ticker

6/recent/ticker-posts

പുല്ലൂർ സ്വദേശിയുടെ 12 ലക്ഷം തട്ടി

കാഞ്ഞങ്ങാട്: കുവൈത്തിൽ ബിസിനസ്സിൽ പങ്കാളിയാകാം എന്നുപറഞ്ഞ് പുല്ലൂർ സ്വദേശിയുടെ 12 ലക്ഷം രൂപ തട്ടിയെടുത്തു സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കര പാക്കം സ്വദേശികളായ ദമ്പതികൾക്ക് മറ്റൊരാൾക്കും എതിരെ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു ചാലിങ്കാൽ മൊട്ട ചെക്യാർപ്പിലെ പി കെ സുരേന്ദ്രൻ കുമാറിനെയാണ് 56 തട്ടിപ്പിനിരയാക്കിയത് സുരേന്ദ്ര കുമാറിന്റെ പരാതിയിൽ പാക്കം സ്വദേശികളായ ബിജു 35 ഭാര്യ അർപ്പിത 29 കുഞ്ഞിക്കണ്ണൻ 38 എന്നിവർക്കെതിരെയാണ് കേസ് 2018 ,2019 വർഷത്തിൽ മൂന്നുപേരും ചേർന്ന് കുവൈറ്റിൽ ബിസിനസിൽ പാർട്ണറാക്കാമെന്ന് പറഞ്ഞ് ബിസിനസ് വിസ നൽകാമെന്നും പറഞ്ഞു 12 ലക്ഷം രൂപ വാങ്ങി പങ്കാളിയാക്കിയില്ലെന്നും പണം തിരിച്ചു നൽകിയില്ല എന്നാണ് പരാതി ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ അന്യായം ഫയൽ ചെയ്യുകയും കോടതി നിർദേശപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു
Reactions

Post a Comment

0 Comments