കാഞ്ഞങ്ങാട് :പെരിയാ കനറാ ബാങ്കിൽ നിന്നും 9 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി അപ്രൈസർ മുങ്ങി പെരിയ ശാഖയിലെ അപ്രൈസർ മണിയാണ് ബാങ്കിനെ കബളിപ്പിച്ച് സ്വർണാഭരണങ്ങളുമായി മുങ്ങിയത് ബ്രാഞ്ച് മാനേജർ മലപ്പുറം വള്ളിക്കുന്ന് സ്വദേശി പി. വരുണിന്റെ പരാതിയിൽ ബേക്കൽ പോലീസ് മണിക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ കടത്തിക്കൊണ്ടുപോയി ബാങ്കിനെ ചതിവ് ചെയ്തുവെന്നാണ് കേസ് 2021 നവംബർ 2, 3 തീയതികളിലാണ് മണി ബാങ്കിൽ നിന്നും ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് പരാതിയിൽ വ്യക്തമാക്കി
0 Comments