Ticker

6/recent/ticker-posts

ഫേസ്ബുക്ക് കാമുകനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പാലക്കാട്ടെ 16 കാരി പോലീസ് പിടിയിൽ, കാമുകനെത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് പോലീസിന്റെ പിടിവീണു

കാഞ്ഞങ്ങാട്സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കാമുകനെ തേടി പതിനാറുകാരി കാഞ്ഞങ്ങാട്ടെത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയാണ് വ്യാഴാഴ്ച പുലർച്ചെ കാഞ്ഞങ്ങാട്ടെത്തിയത്.  രാവിലെ ബസ് സ്റ്റാൻഡിൽ സംശയ സാഹചര്യത്തിൽ പെൺകുട്ടിയെ കണ്ട ബസ്  ജീവനക്കാരാണ്  പൊലിസിനെ വിവരമറിയിച്ചത്. പൊലീസെത്തി പെൺകുട്ടിയെ പിന്നീട് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കാമുകൻ എത്തുന്നതിനു മുമ്പാണ് പൊലീസ് കൂട്ടിക്കൊണ്ടുപോയത്. അതിനിടെ പെൺകുട്ടിയെ കാണാതായതായി മണ്ണാർക്കാട്ട് പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ കൊണ്ടു പോകാൻ ബന്ധുക്കൾ കാഞ്ഞങ്ങാട്ടെത്തും.
മലയോരവാസിയായ കാമുൻ ബസ് സ്റ്റാന്റിലെത്തുന്നതിന് മിട്ടുകൾക്കകമാണ് പെൺകുട്ടി പിടിയിലായത്
Reactions

Post a Comment

0 Comments