Ticker

6/recent/ticker-posts

രേഷ്മ സമരം സംഘർഷത്തിലേക്ക്, ബിജു പൗലോസിന്റെ വീടിന് മുന്നിൽ നിലയുറപ്പിച്ച് പോലീസ്

കാഞ്ഞങ്ങാട്: എണ്ണപ്പാറ സർക്കാരി കോളനിയിലെ രേഷ്മയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേരള പട്ടിക ജന സമാജം നേതൃത്വത്തിൽ പാണത്തൂരിൽ പ്രതിഷേധ പൊതുയോഗവും മാർച്ചും  നടത്തി. അതിനിടെ രേഷ്മയുടെ തിരോധാനത്തിന് പിന്നിൽ ഉണ്ടെന്ന് സംശയിക്കുന്ന പാണത്തൂർ  ബാപ്പുങ്ക യത്തെ ബിജു പൗലോസ് വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. രാജപുരം ഇൻസ്പെക്ടർ വി ഉണ്ണികൃഷ്ണൻ നേതൃത്വത്തിലാണ് പോലീസ് സന്നാഹം ശക്തമാക്കിയത്. സമരക്കാർ ബിജു പൗലോസിൻ്റെ വീട്ടിലേക്ക് ഇരച്ചു കയറാൻ സാധ്യതയുണ്ടെന്ന് വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.   പൊതുയോഗം കെ പി ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു കെ ഹരികൃഷ്ണൻ അധ്യക്ഷനായി. ഈ മാസം 19ന് പാണത്തൂരിലെ  ബിജുവിനെ വീട്ടിലേക്ക് മാർച്ച് നടത്തുവാൻ കെപിഎ തീരുമാനിച്ചിട്ടുണ്ട്  പ്രതിഷേധ പൊതുയോഗത്തിൽ രേഷ്മയുടെ മാതാപിതാക്കളും നാട്ടുകാരും സംബന്ധിച്ചു.
Reactions

Post a Comment

0 Comments