കാഞ്ഞങ്ങാട്: സ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ രാവണേശ്വരം സ്വദേശി കാഞ്ഞങ്ങാട്ടും ഇതേ തരത്തിലുള്ള കേസിലെ പ്രതിയായി.. രാവണേശ്വരം മുക്കൂട് സ്വദേശി രാജേന്ദ്രനെ 35യാണ് കഴിഞ്ഞ ദിവസം ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. രാജേന്ദ്ര റിമാൻഡിലാണ്. ചാമുണ്ഡി കുന്നിൽ വെച്ച് പതിനേഴുകാരി ക്ക്നേരെ നഗ്നതാപ്രദർശനം നടത്തിയതിന് നേരത്തെ ഹൊസ്ദുർഗിൽ കേസുണ്ടായിരുന്നു. പോലീസ് പ്രതിയുടെ പഴയ കാല ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിനിടയിലാണ് പഴയ കേസിലെ പ്രതിയാണെന്ന് വ്യക്തമായത്. ഉദുമ മുദിയക്കാലിൽ വച്ചാണ് കഴിഞ്ഞദിവസം സ്കൂൾ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയത്. പെൺകുട്ടി ബഹളം വച്ചപ്പോൾ രാജേന്ദ്രൻ കടന്നുകളയുകയായിരുന്നു. ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിനാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.പ്രതിക്കെതിരെ പോക്സോ കേസാണ്
0 Comments