Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിന്ന് കുട്ടികൾക്കൊപ്പം പിടികൂടിയ തമിഴ് യാചക സ്ത്രിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാഞ്ഞങ്ങാട് :
കുട്ടികളെയുപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിടയിൽ  അറസ്റ്റിലായി  റിമാൻഡിൽ കഴിയുന്ന തമിഴ്നാട് സ്വദേശിനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സേലം സ്വദേശി അരുണാചലത്തിൻ്റെ ഭാര്യ മല്ലിക ( 56) യുടെ ജാമ്യാപേക്ഷയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) തള്ളിയത്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് ഡിവൈ. എസ് പി ഡോ. വി. ബാലകൃഷ്ണൻ്റെ നേതൃത്വത്തിലാണ് മല്ലികയെയും രണ്ട് കുട്ടികളെയും ഭിക്ഷാടനത്തിനിടയിൽ പൊലിസ് കണ്ടെത്തിയത്.
 കൂടെയുള്ളവർ മക്കളാണെന്നാണ് പറഞ്ഞത്. എന്നാൽ ഇതിൽ സംശയമുയർന്നതിനെതുടർന്ന് പൊലിസ് ഡി.എൻ.എ  പരിശോധനയ്ക്കൊരുങ്ങുകയാണ്.  ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ്.ഐ കെ.പി സതീശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Reactions

Post a Comment

0 Comments