Ticker

6/recent/ticker-posts

ഭർത്താവറിയാതെ മറ്റൊരു വിവാഹം കഴിച്ച യുവതി 18 ലക്ഷം തട്ടിയതായി കേസ്

പടന്ന: ഭർത്താവിന്റെ ഏടിഎം കാർഡുപയോഗിച്ച് അക്കൗ ണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി ഭർത്താവറിയാതെമറ്റൊരു വിവാഹം കഴിച്ചതായി പരാതി. യുവതിക്കെതിരെ പോലീസ് കേസ്സെടുത്തു.
പടന്ന കടപ്പുറം കെ. കെ. ഹൗസ്സിലെ കെ. കെ. ഇബ്രാ ഹിമാണ് 37, പരാതിക്കാരൻ. ഭാര്യ സുമയ്യയ്ക്കെതിരെ 26, ചന്തേര പോലീസിൽ ലഭിച്ച പരാതി യിലാണ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.
2016 മുതൽ 2021 ജൂലായ് വരെയുള്ള കാലയളവിൽ പരാതിക്കാരനറിയാതെ മറ്റൊ രാളെ വിവാഹം കഴിക്കുകയും, താത്ക്കാലിക ആവശ്യത്തിന്പയോഗിക്കാൻ നൽകിയ ഏടിഎം കാർഡുപയോഗിച്ച്   18 ലക്ഷം രൂപ പിൻവലിച്ചു വെന്നാണ് ഇബ്രാഹിമിന്റെ പരാതി.
താനുമായുള്ള വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം കഴിച്ചു പരാതിയിൽ പറഞ്ഞു
Reactions

Post a Comment

0 Comments