Ticker

6/recent/ticker-posts

3000 രൂപ പിഴയടക്കാൻ കോടതി വിധിച്ചു,നുള്ളി പെറുക്കിയാൽ 1500 രൂപ മാത്രമെ കൈവശമുള്ളൂവെന്ന് പ്രതി, കോടതി റിമാന്റ് ചെയ്തപ്പോൾ അടിവസ്ത്രത്തിൽ നിന്ന് 3000 രൂപ എടുത്ത് നൽകി ജയിൽവാസത്തിൽ നിന്ന് തടിയൂരി വൃദ്ധൻ

കാഞ്ഞങ്ങാട്: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം സൂക്ഷിച്ച കേസിൽ അറസ്റ്റ് വാറന്റ് പ്രകാരം വെള്ളരിക്കുണ്ട്പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ മാലോം സ്വ ദേ ശി ജോസഫിന് കിട്ടിയത് എട്ടിന്റെ പണി .ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതി ജോസഫിനെ 3000 രൂപ പിഴയടക്കാൻ ശിക്ഷിച്ചു.
നുള്ളിപ്പെറുക്കിയാൽ കൈവശം 1500 രൂപ മാത്രമെ കാണുവെന്ന് വൃദ്ധൻ കോടതിയോട് പറഞ്ഞു. പിഴയടച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് പറഞ്ഞ കോടതി ജോസഫിനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്കയക്കാൻ നിർദ്ദേശിച്ചു.
കോടതി പിരിഞ്ഞ് വൃദ്ധൻ പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തു.
ജയിലിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിനിടെ കോടതി വരാന്തയിൽ വെച്ച് 3000 മുഴുവൻ പിഴ തുകയും അടക്കാമെന്നും ജയിലിലേക്ക് അയക്കരുതെന്ന് അഭ്യർത്ഥിച്ചു
തന്റെ അടിവസ്ത്രത്തി,ൽ സൂക്ഷിച്ചിരുന്ന 6000 രൂപയിൽ 3000 രൂപ കോടതിയിൽ പിഴയടച്ചതോടെ ജയിൽ മോചിതനായി.
ജയിൽ മോചിതനായ ആശ്വാസത്തിൽ ജോസഫ് ചേട്ടൻ കോടതി ഗേറ്റ് കടന്ന് റോഡിലെത്തുമ്പോൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു
Reactions

Post a Comment

0 Comments