Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ നെല്ല് സംഭരണം തുടങ്ങി

കാഞ്ഞങ്ങാട്:മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന നെല്ല് കർഷകരെ സഹായിക്കാൻ കാഞ്ഞങ്ങാട് നഗരസഭ നെല്ല് സംഭരണം തുടങ്ങി. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സംഭരണം സുഗമാക്കുന്നതിനായി നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ കെ വി സുജാത അറിയിച്ചു. 
ഈർപ്പം കൂടുതലുള്ള നെല്ല് കർഷകരുമായുള്ള ധാരണയിൽ ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കാൻ തീരുമാനിച്ചു. കർഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിന്  നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ  ക്രമീകരിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയും നടത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.13അര ടൺ നെല്ല് ആണ് സംഭരിച്ചത്. ഒരു കിലോ നെല്ലിന് 28രൂപ 11പൈസയാണ് കർഷകർക്ക് നൽകിയത്.പാടശേഖര സെക്രട്ടറി സുശാന്ത് സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റന്റ് രവീന്ദ്രൻ കിഴക്കേ വീട്, സപ്ലൈകോ ഫീൽഡ് ഓഫീസർ  രാജേഷ് കുപ്ലേരി, കാർഷികകർമ്മ സേന സെക്രട്ടറി എൻ ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ വിനീത് കൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു
Reactions

Post a Comment

0 Comments