കാഞ്ഞങ്ങാട്: ഓൾ ഇന്ത്യ എൽഐസി ഏജൻറ് ഫെഡറേഷൻ ജില്ലാ സമ്മേളനം 19ന് കാഞ്ഞങ്ങാട് നടക്കും. കുശവൻ കുന്ന് റോട്ടറി ക്ലബ് ഹാളിൽ 10 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി കെ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. 60 വയസ്സ് കഴിഞ്ഞ ഏജൻറ് മാർക്ക് ചുരുങ്ങിയത് പത്തായിരം രൂപ പെൻഷൻ അനുവദിക്കുക, പി.എഫ്, ഇ.എസ്.ഐ നടപ്പിലാക്കുക റിന്യൂവൽ കമ്മീഷൻ വർധിപ്പിക്കാൻ എടുത്ത തീരുമാനം നടപ്പിലാക്കുക ഗ്രാറ്റ്യുവിറ്റി 25 ലക്ഷം രൂപയായി വർദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി പ്രഭാകരൻ, ജനറൽ കൺവീനർ ടി. കുഞ്ഞികൃഷ്ണൻ, ദേശീയ സെക്രട്ടറി എ. അശോകൻ കുമാർ, ഭാരവാഹികളായി കെ. സി നാരായണൻ, ടി. രാജൻ സംബന്ധിച്ചു.
0 Comments