Ticker

6/recent/ticker-posts

ഹൈക്കോടതിയിൽ വിഷയം,സി പി എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി, നാളെ സമാപിക്കും

കാഞ്ഞങ്ങാട് :മടിക്കൈയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി നാളെ വൈകുന്നേരത്തോടു കൂടി സമ്മേളനം സമാപിക്കും ഞായറാഴ്ച വൈകിട്ട് സമ്മേളനം പൂർത്തിയാക്കുന്ന വിധത്തിലായിരുന്നു ഒരുക്കങ്ങൾ നടത്തിയിരുന്നത്   ജില്ലയിൽ ഇന്നലെ ജില്ലാ കലക്ടർ ചില ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു എന്നാൽ സിപിഎം സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കലക്ടർ ഉത്തരവ് മരവിപ്പിച്ചുവെന്നാണ് ആരോപണം ഇതേതുടർന്നുള്ള വിവാദത്തിനിടെ ചിലർ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു സമ്മേളനം നടക്കുന്നതിനാലാണ് ജില്ലാ കലക്ടർ ഉത്തരവ് മരവിപ്പിച്ചതെന്നായിരുന്നു ആക്ഷേപം കാസർകോട് ജില്ലാ കലക്ടറുടെ മുൻ ഉത്തരവ് ഹൈക്കോടതി പുനഃസ്ഥാപിക്കുകയും അമ്പതിൽ കൂടുതൽ ആളുകൾ ഒരു പരിപാടിയിലും പങ്കെടുക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കുകയും ചെയ്തു ഇതിനുപിന്നാലെയാണ് സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി പ്രതിനിധികളെ ഉൾപ്പെടെ തിരഞ്ഞെടുക്കുന്നത് ഞായറാഴ്ച ആണെന്നിരിക്കെ  നാളെ നടത്തി സമ്മേളനം അവസാനിപ്പിക്കാനാണ് പാർട്ടിതലത്തിൽ തീരുമാനമായിട്ടുള്ളത്
Reactions

Post a Comment

0 Comments