Ticker

6/recent/ticker-posts

ആശുപത്രി റോഡ് നവീകരിക്കണം: ഡി.വൈ.എഫ്.ഐ

കിഴക്കുംകര :  കുശവൻകുന്ന് - നാലപ്പാടം ഹോസ്പിറ്റൽ റോഡ് നിരവധി കാലമായി യാത്രാ ദുരിതമായിരിക്കുകയാണ് . രോഗികൾക്കും യാത്രക്കാർക്കും ഒരു പോലെ ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത് പഞ്ചായത്ത് ഇടപ്പെട്ട് പരിഹാരം കാണണമെന്നും അജാനൂർ വില്ലേജ് ഓഫീസ് ആവശ്യങ്ങൾക്കു വേണ്ടി വരുന്നവരുടെ തിരക്ക് ദിനം പ്രതി വർദ്ധിച്ചു വരികയും ആയത് കൊണ്ട്  അജാനൂർ വില്ലേജ് വിഭജിച്ച് ഇതിന് ഒരു പരിഹാരം കാണണമെന്നും കിഴക്കേ വെള്ളിക്കോത്തെയും പരിസര പ്രദേശങ്ങളിലെയും കുട്ടികളെ നീന്തൽ പരിശീലന കുളം കാടുപിടിച്ച് നശിച്ചിരിക്കയാണ് അതിനാൽ കുളം പഞ്ചായത്ത് ഏറ്റെടുത്തു ശുചീകരിക്കാനും. പഞ്ചായത്ത് വില്ലേജ് അധികൃതരോട് ഡി വൈ എഫ് ഐ കിഴക്കുംകര മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖലാ സമ്മേളനം ഡി വൈ എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി എൻ രാജീവൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി എം.വി. രാഘവൻ ,മോഹനൻ  കണ്ടത്തിൽ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. 
വിനയ,സുരേഷ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു
റിപ്പോർട്ട്‌ മേഖല സെക്രട്ടറി രാജേഷ് മണലിൽ അവതരിപ്പിച്ചു
പ്രമേയം ശ്യാം പ്രസാദ്, കാർത്തിക, രാകേഷ്,
മിനുട്സ് സുഭാഷ്, ബിജിനേഷ്, നവ്യ എന്നിവരും കൈകാര്യം ചെയ്തു.
 ബിനീഷ് നന്ദി പറഞ്ഞു .
Reactions

Post a Comment

0 Comments