കാഞ്ഞങ്ങാട്: നിയമ വിരുദ്ധമായി ആളുകളെ കുത്തിനിറച്ച് ഓടിയ ഗുഡ്സ് വാഹനം ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെ ആളുകളെ തിക്കി നിറച്ച് കൊണ്ടുവരികയായിരുന്ന കെ.എൽ 11 ബി.ജെ 649 മഹീന്ദ്ര പിക്കപ്പ് വാഹനമാണ് പാലക്കുന്ന് വച്ച് പിടികൂടിയത്.പിന്നീട് ബേക്കൽ പൊലീസിനു കൈമാറി. .കോവിഡ് വ്യാപനം വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് മേധാവി മുന്നറിയിപ്പ് നൽകി..
0 Comments