Ticker

6/recent/ticker-posts

കോവിഡ് വിലക്ക് ലംഘിച്ച് വിവാഹം നടത്തിയതിന് കേസ്

കാഞ്ഞങ്ങാട് :കോവിഡ് നിയമ ഉത്തരവ് ലംഘിച്ച് വിവാഹാഘോഷം സംഘടിപ്പിച്ച വീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു അജാനൂർ മഡിയൻ ഷമ്മാസ് മൻസിലിൽ അസൈനാറിന്റെ മകൻ ഷമ്മാസി 32 നെതിരെയാണ് ഹൊസ്ദുർഗ്പോലീസ് കോവിഡ് വിലക്ക് ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തത് 19ന് വൈകുന്നേരമാണ് വിവാഹ ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത് 50 പേരിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ചടങ്ങുകൾ നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ ഇത് ,ലംഘിച്ച് രോഗ വ്യാപനത്തിന് കാരണമാകും വിധം ആൾക്കൂട്ടവിവാഹാഘോഷം നടത്തിയെന്നാണ് കേസ് എസ് ഐ ശ്രീജേഷ് സ്ഥലത്തെത്തിവിവാഹ ആഘോഷത്തിൽ പങ്കെടുത്തവരെ നിരീക്ഷിച്ചു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു
Reactions

Post a Comment

0 Comments