Ticker

6/recent/ticker-posts

കാസർകോട്ട്ദേശീയ പതാക തലതിരിച്ചുയർത്തിയ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗവർണർക്ക് പരാതി നൽകി

കാഞ്ഞങ്ങാട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ കാസർകോട്ട് ദേശിയ പതാക തലതിരിച്ചുയർത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഗവർണർ ആരീഫ് മുഹമ്മദ് ഖാന് പരാതി നൽകി. പരാതിയുടെ പൂർണ്ണരൂപം',
    സർ, രാജ്യത്തിന്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാസർകോട് ജില്ലയിലും ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട തുറമുഖ, മ്യൂസിയം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആണ് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തത്. നിർഭാഗ്യകരമെന്ന് പറയട്ടെ, രാജ്യത്തിന്റെ അഭിമാനസ്തംഭമായ ദേശീയ പതാക ബഹു മന്ത്രി തല തിരിച്ചാണ് ഉയർത്തിയത്. അതിന് ശേഷം തല തിരിച്ചു കെട്ടിയ പതാകയെ മന്ത്രി  സല്യൂട്ട് ചെയ്യുകയും വന്ദേമാതരാലാപനം നടക്കുകയും ചെയ്തു. ചടങ്ങ് കഴിഞ്ഞു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മാത്രമാണ് തെറ്റ് തിരിച്ചറിഞ്ഞത്. രാജ്യത്തിന്റെ ദേശീയ പതാകയെ അപമാനിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതിന് കൂട്ട് നിന്ന മന്ത്രിക്കും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു
Reactions

Post a Comment

0 Comments