കാഞ്ഞങ്ങാട്: ബൈക്കിലെത്തി സ്ത്രീകളുടെ മാല തട്ടിപ്പറിക്കുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. കാഞ്ഞങ്ങാട് പഴയ കടപ്പുറം അഫ്സൽ മൻസിലിലെ കെ അഫ്സലി( 23 ) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു കഴിഞ്ഞദിവസം അറസ്റ്റിലായ മടിയൻ സ്വദേശി നസിറുദ്ദീൻ്റെ കൂട്ടാളിയാണ് അഫ്സലെന്ന് പൊലീസ് പറഞ്ഞു. പടന്നക്കാട് എസ് എൻ എ യുപി സ്കൂളിനു സമീപത്തെ രോഹിണി യുടെ മാലയാണ് ഏറ്റവും അവസാനമായി തട്ടിപ്പറിച്ചത്. ഈ മാല കഴിഞ്ഞ ദിവസം അറസ്റ്റിലായ നസിറുദ്ദീൻ്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും കണ്ടെത്തി.
നീലേശ്വരത്തും കാഞ്ഞങ്ങാട്ടും അടുത്ത് നടന്ന 5 പിടിച്ചുപറികൾക്ക് പിന്നിലും ഇതേ സംഘമാണെന്നാണ് സൂചന
0 Comments