Ticker

6/recent/ticker-posts

രേഷ്മയുടെ ചോറ്റുപാത്രവും മറ്റൊരു ഫോണും കസ്റ്റഡിയിൽ ,പോലീസിന്റെ നിർണ്ണായക നീക്കം

കാഞ്ഞങ്ങാട് :എണ്ണപ്പാറ  സർക്കാറി  കോളനിയിലെ എം.സി രേഷ്മയുടെ  തിരോധാനത്തിന് പിന്നിലുണ്ടെന്ന്  സംശയിക്കുന്ന ബിജു പൗലോസിൻ്റെ പാണത്തൂർ വീട്ടിൽ പൊലിസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. ബിജു പൗലോസിൻ്റെ  ഒരു ഫോണും രേഷ്മയുടെതെന്ന് സംശയിക്കുന്ന ചോറ്റുപാത്രവും പൊലിസ് കണ്ടെത്തി.ഇവ കോടതി അനുമതിയോടെ പരിശോധനക്കയച്ചു.2011ലാണ് രേഷ്മയെ കാണാതായത്. ബിജു പൗലോസിന്റെ കൂടെ എറണാകുളത്തു പോയെ ന്നാണ് വീട്ടുകാർ പറയുന്നത്. കസ്റ്റഡിയിലെടുത്ത  ഫോണും ചോറ്റുപാത്രവും ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.   2011 ൽ രേഷ്മയെ കാണാതാവുമ്പോൾ 18 വയസ്സായിരുന്നു.. ബിജു പൗലോസിൻ്റെ കൂടെ എറണാകുളത്തു പോയെന്നാണ് വീട്ടുകാർ പറയുന്നത്.   മടിയനിലെ ക്വാർട്ടേഴ്സിൽ താമസിച്ചതായയും  വീട്ടുകാർ പറയുന്നു  ബിജു പൗലോസിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന്പോലീസിന്റെ ഹരജി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ശക്തമാക്കുന്നത്
Reactions

Post a Comment

0 Comments