Ticker

6/recent/ticker-posts

ചെക്ക് റിപ്പബ്ലിക്കിലേക്ക് വിസ വാഗ്ദാനം ചെയ്ത് രണ്ട് യുവതികളിൽ നിന്ന് ഏഴരലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട്: വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് മംഗളൂരുവിൽ   അറസ്റ്റ് ചെയ്ത പാലാവയൽ  സ്വദേശി   രാജപുരത്ത് ലക്ഷങ്ങളുടെ വിസ തട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നു. സംഭവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ രാജപുരം പോലീസ് കേസെടുത്തു.  പാലാവയൽ സ്വദേശി സന്തോഷ് ജോസഫിനെതിരെയാണ്  കേസെടുത്തത്. ചെക്ക് റിപ്പബ്ലിക്കിലേക്ക് നഴ്സിംഗ് വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു കോളിച്ചാൽ സ്വദേശിനിയിൽ  നിന്ന് 4,92000 രൂപയാണ് തട്ടിയെടുത്തത്. കോളിച്ചാലിലെ രമാദേവിയുടെ മകൾ നിഷയ്ക്കു വിസ നൽകാമെന്ന് പറഞ്ഞാണ് ഇവരിൽ നിന്നും പണം വാങ്ങിയത്. 2017 ലാണ് സംഭവം. സന്തോഷ് ജോസഫിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് ഇവർ പരാതിയുമായെത്തിയത്. പാറ പള്ളിയിലെ ജെയിംസിനെ മകൾ ഷെറീനിൽ നിന്ന് രണ്ടര  ലക്ഷം രൂപ വാങ്ങിയതായും വിവരം പുറത്തുവന്നു. അറസ്റ്റിലായ സന്തോഷ് ജോസഫിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുവാനായി രാജപുരം പോലീസ് കോടതിയിൽ അപേക്ഷ നൽകും.
Reactions

Post a Comment

0 Comments