കാഞ്ഞങ്ങാട്
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധമിരമ്പി. പി പി നിഷാന്ത് ഉദ്ഘാടനം ചെയ്തു. വിപിൻ കാറ്റാടി അധ്യക്ഷനായി. പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു. ജയനാരായണൻ, വി ഗിനീഷ്, വിപിൻ ബല്ലത്ത്, ആദർശ് പുതിയവളപ്പ് എന്നിവർ നേതൃത്വം നൽകി. പ്രകടനം കുന്നുമ്മലിൽ നിന്ന് പുതിയകോട്ട ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
0 Comments