കാഞ്ഞങ്ങാട്:
മുണ്ടപ്ലാവ് റബ്ബർതോട്ടത്തിൽ കണ്ടെത്തിയ പുരുഷന്റെ അസ്ഥികൂടം കാണാതായ ഗൃഹനാഥ ന്റെതാണെന്ന സംശയം ബലപ്പെട്ടു അമ്പലത്തറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ ഗൃഹനാഥന്റെതാണ് മൃതദേഹ മെന്നാണ് സംശയിക്കുന്നത് ബന്ധുക്കൾ മൃതദേഹം കണ്ട് സംശയം ഉന്നയിച്ചിട്ടുണ്ട് പഞ്ചമി ദാമോദരന്റെറബ്ബർതോട്ടത്തിൽ പശുവിനു പുല്ലരിയാൻ പോയ സതീശൻ നായികയം സ്വദേശിയാണ് ആദ്യം അസ്ഥികൂടം കണ്ടത് അസ്ഥികൂടവും തലയോട്ടി യും സമീപത്തുള്ള നിലയിലായിരുന്നു മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ചെരുപ്പ് തിരിച്ചറിഞ്ഞാണ് മൃതദേഹം കാണാതായ ആളുടെ താണെന്ന് സംശയം ഉയർന്നത് തിരോധാനവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസിൽ കേസ് നിൽക്കുന്നുണ്ട് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു കാണാതായ ആളുടെ മൃതദേഹം എന്നറിയാൻ രാസപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും
0 Comments