Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് അധ്യാപിക ഓൺലൈൻ ക്ലാസ്സെടുക്കുന്നതിനിടെ വിദ്യാർത്ഥി ഉടുമുണ്ടുരിഞ്ഞു

കാഞ്ഞങ്ങാട്:നഗരത്തിനു സമീപത്തെ ഹയർസെക്കൻഡറി സ്കൂളിൽ  ഓൺലൈൻ ക്ലാസിനിടയിൽ ഒരു വിദ്യാർത്ഥിയുടെ ലിങ്കിൽ നിന്നുണ്ടായ നഗ്നതാപ്രദർശനം വിവാദമാകുന്നു. അദ്ധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ്  മുണ്ടുരിഞ്ഞു കൊണ്ടുള്ള  പരാക്രമം. നഗ്നതാപ്രദർശനം നടത്തുന്നതിനിടയിൽ ക്ലാസിൽ നിന്ന് പല കുട്ടികളും എക്സിറ്റാ  വുകയായിരുന്നു. വിദ്യാർഥിയുടെ മുഖംമറച്ച് നിലയിലാണുള്ളത്. അതേസമയം വിദ്യാർത്ഥിയുടെ ക്ലാസ്സ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും കയറിയതാണോയെന്ന സംശയവുമുണ്ട്.    സംഭവം സൈബർ പോലീസ് അന്വേഷിക്കുകയാണ്.
Reactions

Post a Comment

0 Comments