Ticker

6/recent/ticker-posts

വിദ്യാലയങ്ങളിൽ കുട്ടികൾക്കുള്ള വാക്സി നേഷൻ നീലേശ്വരത്ത് ആരംഭിച്ചു

 നീലേശ്വരം; സ്കൂളുകളിൽ 15-നും 18 നും ഇടയിലുള്ള വിദ്യാർത്ഥികൾക്കുള്ള   കൊവിഡ് വാക്സിനേഷൻ്റെ മുൻസിപ്പൽ തല  ഉൽഘാടനം  നീലേശ്വരം നഗരസഭ ചെയർ പെഴ്സൺ  ടീ വി ശാന്ത  കോട്ടപ്പുറം ഹയർ സെകണ്ടറി സ്കൂളിൽ   നിർവഹിച്ചു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ടി പി ലത, ആശുപത്രി സുപ്രണ്ട് ഡോ.ജമാൽ അഹമദ് കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീൻ അറിഞ്ചിറ ,പ്രിൻസിപ്പൽ കെ ബിന്ദു' പി ടി എ പ്രസിഡൻ്റ് പി സി ഇസ്മായിൽ എന്നിവർ സംബന്ധിച്ചു. 2007 ഓ അതിനു മുമ്പ് ജനിച്ചവർക്കാണ് ഇപ്പോൾ വാക്സിനേഷൻ നൽകുന്നത്
ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൊവാക്സിൻ  ഈ പ്രായക്കാർക്ക് നീലേശ്വരം താലൂക് ആശുപത്രിയിൽ ലഭ്യമാണെന്നും  വാക്സി നേഷൻ എടുക്കാത്തവർ താലൂക്ക്, ആശുപത്രിയിൽ വന്ന്  കുത്തിവെപ്പ് എടുക്കണമെന്നും ആശുപത്രി സുപ്രണ്ട് അറിയിച്ചു
തിങ്കൾ, ബുധൻ, വ്യാഴം, ഞായർ ദിവസങ്ങളിൽ  18 വയസ്സിന് മുകളിലുള്ളവർക്കുള്ള  കൊ വിഷീൽഡ് കുത്തിവെപ്പും, മുൻകരുതൽ ഡോസും ലഭ്യമാണ്
Reactions

Post a Comment

0 Comments