Ticker

6/recent/ticker-posts

ഹജ്ജ് അപേക്ഷകർക്ക് ഇനി പത്ത് ദിവസം കൂടി മാത്രം

കാഞ്ഞങ്ങാട്:ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം 2022 ജനുവരി 31 ന് അവസാനിക്കുമെന്നും ഗവണ്‍മെന്‍റ് ക്വാട്ടയില്‍ ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുമുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി അറിയിച്ചു.

   കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ ഹജ്ജ് സഹായകേന്ദ്രങ്ങള്‍ സജ്ജീകരിച്ച് സേവനങ്ങള്‍ നല്‍കുന്നുണ്ട്. അപേക്ഷകര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഹജ്ജ് കമ്മിറ്റി അംഗം അറിയിച്ചു.

  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഹജ്ജ് ട്രെയിനര്‍
എം.കെ.അമാനുള്ളയെ (ഫോണ്‍ നമ്പര്‍:9446111188) ബന്ധപ്പെടേണ്ടതാണ്.
Reactions

Post a Comment

0 Comments