കാഞ്ഞങ്ങാട്: പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കടന്ന് രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിനു പിന്നിൽ ഇടുക്കി, പാണത്തൂർ സ്വദേശികളാണെന്ന് വ്യക്തമായി. . ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സർക്കാർ ഹോസ്റ്റലിലാണ് സംഭവം. ഹൊസ്ദുർഗ് പൊലിസ് ഇതുമായി ബന്ധപ്പെട്ട് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടികളിൽ നിന്നും ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൊഴിയെടുത്തു. ഹൊസ്ദുർഗ് പൊലിസ് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.
16 വയസ്സ് പ്രായമുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പ്രണയം നടിച്ചാണ്പീഡനം. ഒന്നിൽ കൂടുതൽ തവണ പീഡനം നടന്നു.
രാത്രി 11 ന് മതിൽ ചാടിക്കടന്നെത്തിയ പ്രതികൾ ആളില്ലാ മുറിയിൽ പെൺകുട്ടികളെ പീഡിപ്പിച്ചു പുലർച്ചെ 3 മണിക്ക് മടങ്ങി
0 Comments