ബേക്കൽ: കഴിഞ്ഞദിവസം കോട്ടിക്കുളത്തത്തെ ചിമ്മിണി ഹനീഫയെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാളെ ബേക്കൽ ഇൻസ്പെക്ടർ യുപി വിപിൻ അറസ്റ്റ് ചെയ്തു.ഭീമനടി മൗക്കോട്ടെ സനലെന്ന ഷാലു 21വിനെയാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാന്റ് ചെയ്തു. പ്രതികൾക്ക് കാർ നൽകിയത് യുവാവായിരുന്നു . വ്യാജ നമ്പർ പ്ലേറ്റുള്ള സ്വിഫ്റ്റ് കാർ കണ്ണൂർ ചക്കരക്കല്ലിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. മുണ്ടേരി യിലെ ഒരു വീട്ടിൽ സൂക്ഷിച്ച ചക്കരക്കല്ല് പൊലീസാണ് കണ്ടെത്തിയത്. കാറിൽ വാൾ, കൊടുവാൾ, നാടൻ ബോംബുകൾ മദ്യക്കുപ്പികൾ എന്നിവയുണ്ടായിരുന്നു. വിവരമറിഞ്ഞ് ബേക്കൽ എസ് ഐ രാജീവനും സംഘവും ചക്കരക്കല്ലിലെത്തി കൊണ്ടുവന്നു കണ്ണൂരിൽ താമസിക്കുന്ന കാസർകോട് സ്വദേശിയുടെ ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അക്രമത്തിനു പിന്നിൽ ചിമ്മിണി ഹനീഫ ബോട്ട് വാങ്ങിയിരുന്നു. കുറച്ച് പൈസ മാത്രമേ നൽകിയിരുന്നുള്ളൂ എന്നാൽ ബാക്കിയുള്ള പൈസ നൽകിയിരുന്നില്ല. ഇതെ തുടർന്ന് ബോട്ട് തിരികെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കാര്യത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിനാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് പ്രതികൾക്ക് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
0 Comments