Ticker

6/recent/ticker-posts

പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച 100 വാഹനങ്ങൾ കത്തിനശിച്ചു

കാഞ്ഞങ്ങാട്: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച നൂറ് വാഹനങ്ങൾ കത്തിനശിച്ചു
വിവിധ കേസുകളിൽപ്പെട്ട് പോലിസ് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള ചട്ടഞ്ചാലിലെ വാഹന സക്ഷിപ്പു കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്.ദേശിയ പാതക്കരികിൽ ചട്ടഞ്ചാൽ ടൗണിന് സമീപം പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾക്കാണ് തീപിടുത്തമുണ്ടായത്.ഇവിടെ വിവിധ പോലിസ് സ്റ്റേഷനിൽ നിന്നുള്ള കേസിലകപ്പെട്ട നൂറ് കണക്കിന് വാഹനങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.
പിക്കപ്പ് വാൻ, ഓട്ടോറിക്ഷകൾ. മോട്ടോർ ബൈക്കുകൾ .സൈക്കിളുകൾ, കാർ, ടെമ്പോ, ടിപ്പർ ലോറി ഉൾപ്പെടെ നൂറ് വാഹനങ്ങളാണ് അഗ്നിക്കിരയായത്.
വൻ നാശനഷ്ടമുണ്ട്. ഉണങ്ങിയ പുല്ലിന് എങ്ങനെയോ തീപിടിച്ചാണ് അപകടമെന്ന് സംശയിക്കുന്നു.
മേൽപ്പറമ്പ എസ് ഐശശിധരൻ പിള്ള പരാതിക്കാരനായി മേൽപ്പറമ്പ പോലീസ് കേസെടു ത്ത്അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments