Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിന്ന് ചെറുപുഴ-ഇരിട്ടി- കൽപ്പറ്റ - താമരശ്ശേരി കെ.എസ് ആർ ടി സി ബസ്സ് സർവ്വീസ് 15 നാളെ മുതൽ

കാഞ്ഞങ്ങാട്:വയനാട്, കോഴിക്കോട്,കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് കാഞ്ഞങ്ങാട് നിന്ന്ചെറുപുഴ, ഇരിട്ടി,മാനന്തവാടി,കൽപ്പറ്റ,വഴി താമരശ്ശേരിക്ക് ആരംഭിക്കുന്ന കെ എസ് ആർ ടി സി ബസ്സ് സർവീസ് ചോയ്യംകോട് ,കാലിച്ചാമരം, ഭീമനടി, ചിറ്റാരിക്കൽ, ചെറുപുഴ, ആലക്കോട് ചെമ്പേരി, പയ്യാവൂർ, കൊട്ടിയൂർ ഭാഗത്തുള്ള കുടിയേറ്റ ജനങ്ങൾക്കും, ടൂറിസ്റ്റുകൾക്കും ഉപകാരം. 15 ന് ചൊവ്വാഴ്ച മുതൽ സർവ്വീസ് തുടങ്ങും. നീലേശ്വരത്തിനും, ഭിമനടിക്കും ഇടയിൽ രാവിലെ വയനാട് ഭാഗത്തേക്കുള്ള ആദ്യത്തെ ദീർഘദൂര സർവീസ് ആണിത്.
സർവീസ് അനുവദിക്കുന്നതിന് വേണ്ടി മലയോര മേഖല പാസ്സഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം. വി. രാജുവും, സെക്രട്ടറി മണ്ഡലം തങ്കച്ചനും രാജ്യസഭാ എം. പി. ജോൺ ബ്രിട്ടാസ് മുഖേന ഗതാഗത വകുപ്പ് മന്ത്രിക്കും, കൊടുവള്ളി എം. എൽ. എ. എം. കെ. മുനീറിനും നിവേദനം നൽകിയിരുന്നു.

കാഞ്ഞങ്ങാട് നിന്ന് രാവിലെ 6.30 ന് പുറപ്പെട്ട് നീലേശ്വരം, ഭീമനടി, ചെറുപുഴ(8.20), ആലക്കോട്, പയ്യാവൂർ, ഇരിട്ടി(10.45), കൊട്ടിയൂർ, മാനന്തവാടി(12.30), കൽപ്പറ്റ, വൈത്തിരി, അടിവാരം വഴി താമരശ്ശേരിയിൽ ഉച്ചക്ക് 2.45 ന് എത്തിച്ചേരും. താമരശ്ശേയിൽ നിന്ന് വൈകുന്നേരം 4.30 ന് പുറപ്പെട്ട് കൊയിലാണ്ടി(5.30), വടകര, തലശ്ശേരി, കണ്ണൂർ(7.45), തളിപ്പറമ്പ്, പയ്യന്നൂർ വഴി രാത്രി 09.50 ന് കാഞ്ഞങ്ങാട് എത്തും.
Reactions

Post a Comment

0 Comments