Ticker

6/recent/ticker-posts

ഭർതൃമതിയെ 20 പേർ പീഡിപ്പിച്ച കേസിൽ കുറ്റപത്രം, പ്രതികളെല്ലാം ബേക്കൽ, ഉദുമ സ്വദേശികൾ

കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയെ ഇരുപതു പേർ ഭീഷണിപ്പെടുത്തി തുടർച്ചയായി രണ്ടര വർഷത്തോളം  ലൈംഗീക പീഡനത്തിനിരയാക്കിയ  പീഡനക്കേസ്സിൽ  മൂന്ന്  പ്രതികൾക്കെതിരെ കണ്ണൂർ ക്രൈം ബ്രാഞ്ച്  ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
യുവഭർതൃമതിയുടെ പരാതിയിൽ  ബേക്കൽ പോലീസ് ആദ്യം റജിസ്റ്റർ  ചെയ്ത അഞ്ചു ലൈംഗീക പീഡനക്കേസ്സുകളിൽ  രണ്ട്  പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കുറ്റപത്രം സമർപ്പിച്ചു  കേസ്സിൽ മുഖ്യ പ്രതികളായ ഉദുമ അംബികാ നഗറിൽ താമസിക്കുന്ന അബ്ദുൾ ഗഫൂർ 35, ഉദുമ പടിഞ്ഞാർ താമസക്കാരനായ ഇർഷാദ് 29, അംബികാ നഗറിലെ പിടി അധ്യാപകൻ പ്രസീത് എന്നിവർക്കെതിരെ  മൂന്ന് കുറ്റപത്രങ്ങൾ കൂടി കോടതിയിൽ  സമർപ്പിച്ചത്. പ്രതി  ഇർഷാദ് 29, വിദേശത്തേക്ക്  കടന്നു. കാസർകോട് കുഡ്്ലു വില്ലേജിൽ താമസക്കാരനായ റിയാസുദ്ദീൻ, മൊയ്തീൻകുഞ്ഞി ബംബ്രാണ എന്നീ പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച്  ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇരുപത്തിയഞ്ചുകാരി ഭർതൃമതിയുടെ പരാതിയിൽ  21 പ്രതികളുടെ പേരിലാണ് ലൈംഗീക പീഡനത്തിന്  ബേക്കൽ  പോലീസ്  21  കേസുകളെടുത്തത്.  20 എഫ്ഐആറുകൾ ബേക്കൽ പോലീസും, ഒരു എഫ്ഐആർ കാസർകോട് പോലീസുമാണ് രജിസ്റ്റർ ചെയ്തത്. പോക്സോ  ഒരു  കേസ്സിൽ കുഡ്്ലു മധൂരിലെ റിയാസുദ്ദീനാണ് പ്രതി. റിയാസുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും, പ്രതി മൂന്ന് മാസം റിമാന്റ് തടവ് അനുഭവിക്കുകയും, പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു.  ഇരയുടെ വിവാഹത്തിന് മുമ്പ് 17-ാം വയസ്സിൽ 2011- 12 കാലത്ത് പെൺകുട്ടി കാസർകോട് ചൗക്കിയിൽ മാതാവിനൊപ്പം ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ്  പെൺകുട്ടി ആദ്യമായി  ലൈംഗീക പീഡനത്തിനിരയായത്.  അന്ന് പെൺകുട്ടി പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു. പിന്നീട് വിവാഹിതയായി ഉദുമയിലെത്തി.
ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 
ഹൊസ്ദുർഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ്  കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ബേക്കൽ പോലീസിന് കേസിൽ കാര്യമായ പുരോഗതിയിലെത്താൻ സാധിച്ചിരുന്നില്ല.
Reactions

Post a Comment

0 Comments