അമ്പലത്തറ: ഇക്കഴിഞ്ഞ ദിവസം തായന്നൂരിൽ നടന്ന കവർച്ചയുമായി ബന്ധമുണ്ടന്ന് സംശയിക്കുന്ന നിരവധി കേസിലെ പ്രതിയുമായ യുവാവ് മുങ്ങി. കവർച്ച കേസുമായി അമ്പലത്തറ എസ് ഐ, മധുസൂധനൻ മടിക്കൈയുടെ മേൽനോട്ടത്തിൽ പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയപ്പോഴാണ് പ്രതിയെന്ന് കരുതന്ന ആൾ രക്ഷപ്പെട്ടത്.തായന്നൂർ കറുകവളപ്പിൽ അശ്വതി നിവാസിലെ ടിവി, പ്രഭാകരൻ്റെവീട്ടിലാണ് കവർച്ച നടന്നത്.ബുധനാഴ്ച പുലർച്ചെ 3 മണിയുടെയും 6 മണിയുടെയും ഇടയിലാണ് കവർച്ച നടന്നത്.പ്രഭാകരൻ പുലർച്ചെ 3മണിക്ക് കൃഷിയിടത്തിൽ വെള്ളം ഒഴിക്കാൻ പോകൽ പതിവാണ് ഇതറിഞ്ഞ മോഷ്ടാവാണ് വീടിൻ്റെ അകത്ത് കയറി സ്വർണ്ണം, രണ്ട് മെബൈൽ ,പണം എന്നിവ കൈലാക്കി കടന്ന് കളഞ്ഞത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്
0 Comments