കാഞ്ഞങ്ങാട്: ബളാൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പ്രസി ഡണ്ട് രാജു കട്ടക്കയത്തിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. പി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ പ്രദീപ് കുമാർ, മാർട്ടിൻ ജോർജ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.
0 Comments